മദ്യപിച്ച്‌ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടി;ഇനി മദ്യപിച്ചെത്തി വഴക്കുണ്ടാക്കരുതെന്നു താക്കീത് നൽകിയിട്ടും വകവെയ്ക്കാത്തതിനാലാണ് സഹപാഠികളായ വിദ്യാർത്ഥികൾ ഇയാളെ ആക്രമിച്ചത്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കിയിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛനെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു.കൈകള്‍ക്കും കാലിനും വെട്ടേറ്റ ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചക്കരക്കല്ലിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ അച്ഛനെ താക്കീത് ചെയ്തു. ഇനി മദ്യപിച്ചെത്തി വഴക്കുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ താക്കീതിന് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛന്‍ വീണ്ടും മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഇയാളെ വെട്ടി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപം പതിയിരുന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആക്രമണം.

സഹപാഠികളായ വിദ്യാര്‍ത്ഥികളുമായുള്ള സൗഹൃദത്തെച്ചൊല്ലി വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഈ വിദ്യാര്‍ത്ഥികളുമായുള്ള സൗഹൃദത്തെ അച്ഛന്‍ എതിര്‍ത്തിരുന്നതായും വിവരമുണ്ട്.