
കണ്ണൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ ; പിടിയിലായവരിൽ കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിലേറെ കേസിൽ കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതിയും
കണ്ണൂർ : കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കാപ്പ കേസ് പ്രതി പറക്കളായി റംഷീദ് സുഹൃത്ത് അമ്പലത്തറ സുബൈർ എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ്ഗ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിലേറെ കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസർഗോഡ് ജില്ലയിൽ നിന്നും നാടുകടത്തി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലായാണ് രാസലഹരിമരുന്നായി എംഡിഎംഎയുമായി പിടിയിലാകുന്നത്.
Third Eye News Live
0