
കൊള്ളയടിച്ച പണവുമായി കഞ്ചാവ് ബിസിനസ്സ് ;പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ : കൊള്ളയടിച്ച പണവുമായി കഞ്ചാവ് ബിസിനസ്സിനിറങ്ങിയ കുപ്രസിദ്ധ കുറ്റവാളി നിയാസ് (മസിൽ നിയാസി)നെ പിടികൂടി.കണ്ണൂർ ഡൻസാഫ്
ടീമാണ് വളരെ സാഹസികമായി പ്രതിയെ പിടികൂടി. തളിപ്പറമ്പിലെ അയാളുടെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
പോലീസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നിയാസിനെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ഒരാളുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ്ണമാലയും 30000 രൂപയും നിയാസടക്കമുള്ള മൂന്നു പേർ ചേർന്ന് പിടിച്ചുപറിച്ചിരുന്നു. ആ രൂപയും കൊണ്ടാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് വിൽപന നടത്തിയിരുന്നത്.
കണ്ണൂർ ഡിവൈഎസ്പി പി .പി സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് ടീം അംഗങ്ങളായ എഎസ്‌ഐ മഹിജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് സി, സിപിഒമാരായ മഹേഷ് സി പി, മിഥുൻ പി സി, സുജിത്ത് കെപി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ നിന്ന് കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ഒരു ബൈക്കും കണ്ടെടുത്തിട്ടുണ്ട്. അതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നിയാസിന്റെ കൂട്ടാളിയും, നിരവധി കളവ്, കഞ്ചാവ് കേസുകളിൽ പ്രതിയുമായ നവാസ് (35) എന്നയാളുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചു.അതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തവെ ഇയാൾ കൈയിലുണ്ടായിരുന്ന കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു,തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാസിന്റെ കൊളച്ചേരിയിലുള്ള ഭാര്യവീട്ടിൽ നിന്നും 4.കിലോ 900 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.നവാസിനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.