Wednesday, April 22, 2026

മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ ഒളിവിൽ ആയിരുന്ന അധ്യാപകൻ അറസ്റ്റിൽ; വിദ്യാർത്ഥിക്ക് പഠന കാര്യത്തിൽ ശ്രദ്ധയില്ലെന്നാരോപിച്ചായിരുന്നു ക്രൂര മർദ്ദനം

Spread the love

കണ്ണൂർ: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്.

video
play-sharp-fill

കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി പൊള്ളലേൽപ്പിച്ചത്. ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചെയ്തു.

പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് ശേഷം ഉമൈർ കർണാടകയിൽ ഒളിവിൽ ആയിരുന്നു.