കണ്ണൂരില്‍ ഐസ്‌ക്രീം ബോംബ് പൊട്ടി; രണ്ടും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്ക് ഗുരുതര പരിക്ക്; സ്‌ഫോടനത്തില്‍ വീടിനും കേടുപാടുകള്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഇരിട്ടിക്കു സമീപം ഉളിയിലില്‍ കളിപ്പാട്ടമെന്നു കരുതി ഐസ്‌ക്രീം ബോള്‍ വീട്ടിനുള്ളില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടി രണ്ടു പിഞ്ചുകുട്ടികള്‍ക്കു പരിക്ക്. വാടക വീട്ടില്‍ താമസിക്കുന്ന നടുവനാട് സ്വദേശികളുടെ മക്കളായ മുഹമ്മദ് അമീന്‍(അഞ്ച്), മുഹമ്മദ് റമീസ്(രണ്ട്) എന്നിവര്‍ക്കു പരിക്കേറ്റത്.

ഇരിട്ടിയിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ആര്‍എസ്എസ് കേന്ദ്രമായ പ്രദേശത്ത് നേരത്തെയും ബോംബ് സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ പോലിസ് നിസ്സാരവല്‍ക്കരിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബോംബ് സ്ഫോടനങ്ങളെ പടക്കം പൊട്ടിയതെന്നു പറഞ്ഞ് എഴുതിത്തള്ളുന്നതും തുടര്‍ക്കഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിക്കച്ചാല്‍ നെല്ല്യാട്ടേരിയില്‍ പറമ്ബില്‍ നിന്നു ലഭിച്ച ഐസ്‌ക്രീം ബോള്‍ എടുത്ത് വീട്ടിനുള്ളില്‍ കൊണ്ടുവന്ന കളിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. വിവരമറിഞ്ഞ് ഇരിട്ടി പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്ഫോടനത്തില്‍ വീട്ടിലെ ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.