കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 86 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വര്‍ണം പിടികൂടി; സിഎഫ്എല്‍ ലാംപിലും വീട്ടുപകരണങ്ങളിലും സ്വര്‍ണം കടത്തിയ കാസർകോട് സ്വദേശിയാണ് പിടിയിലായത്

Spread the love

സ്വന്തം ലേഖകൻ

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സി.എഫ്.എല്‍. ലൈറ്റിനുളളിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളാക്കി സൂക്ഷിച്ച 86 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് ഗോഫസ്റ്റ് വിമാനത്തില്‍ വന്ന കാസര്‍കോട് ആലമ്പാടി സ്വദേശിയായ യുവാവാണ് സ്വര്‍ണം അതിവിദഗ്ദമായി കടത്തുന്നതിനിടെ പിടിയിലായത്.

കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് പോലീസും പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഷെറഫാത്ത് മുഹമ്മദില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാറിന്‍റെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും എയര്‍പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ കുട്ടികൃഷ്ണന്‍, എസ്.ഐ. സന്തോഷ്, സുധീര്‍, സാദിഖ്, മുഹമ്മദ് ഷമീര്‍, ലിജിന്‍, ഷമീര്‍ റനീഷ്, എന്നിവരും എയര്‍പോര്‍ട്ടിലും പരിസരങ്ങളിലും നടത്തിയ നിരീക്ഷണത്തിലാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.