
സ്വന്തം ലേഖിക
കണ്ണൂര്‍: ഗള്‍ഫില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും 80 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി.
മട്ടന്നൂരിലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ്, ഡിആര്‍ഐ എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 1531 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍ നിന്നുമാണ് ഇവ പിടികൂടിയത്. ചേര്‍ക്കള സ്വദേശി ഇബ്രാഹിമിന്റെ കൈവശം 335 ഗ്രാം സ്വര്‍ണമുണ്ടെന്ന് കണ്ടെത്തി.
17.48 ലക്ഷം മൂല്യമുണ്ട് ഇതിന്. മറ്റൊരാളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് 62.50 ലക്ഷം രൂപ മൂല്യമുണ്ട്.