
സ്വന്തം ലേഖകൻ
കണ്ണൂർ: പനിബാധിച്ച് മൂന്നുവയസുകാരി മരിച്ചു. പരിയാരം ഏര്യം വിദ്യാമിത്രം സ്കൂളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകൾ അസ്‍വാ ആമിനയാണ് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ വയനാട്ടിൽ പനി ബാധിച്ച് നാലു വയസുകാരി മരിച്ചിരുന്നു. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥി രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധിച്ച് മരുന്നു നൽകി വിട്ടെങ്കിലും പനി മൂർച്ഛിച്ചതിനെ തുടർന്ന് രാത്രിയിലും മെഡിക്കൽ കോളേജ് ആസ്പത്രിയിൽ തിരിച്ചെത്തി കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കിയതായാണ് വിവരം.
ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.
വിംസ് ആസ്പത്രിയിൽ എത്തിക്കുമ്പോൾ കുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഓട്ടോഡ്രൈവർ തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും അഖിലയുടെയും ഏക മകളാണ് രുദ്ര.