കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടകൾ ഏറ്റുമുട്ടിയ സംഭവം ; കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം ; തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ

Spread the love

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു.

video
play-sharp-fill

കഴിഞ്ഞദിവസം നടന്ന ജയിൽ ദിനാഘോഷത്തിനിടെയാണ് സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിൽ കാപ്പ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിലാണ് വിവേകിന് പരുക്കേറ്റത്. കാപ്പ തടവുകാര്‍ തമ്മിൽ വാക്കേറ്റവും സംഘര്‍ഷവും സ്ഥിരം സംഭവമാണെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്.