ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറടിച്ച് അപകടം ; ചികിത്സയിലിരിക്കെ യുവതി മരിച്ചു ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ; ഇരുവരും അപകടത്തിൽപ്പെട്ടത് രണ്ടുവർഷം മുൻപ് മകൻ മരിച്ച അതേ സ്ഥലത്ത്

Spread the love

കണ്ണൂർ : സ്കൂ‌ട്ടറിൽ കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാവൂർ താത്തൂർപ്പൊയിൽ കണ്ണംവള്ളി പാറക്കൽ ജിജി ഭാസ്സറാണ് (46-പുഞ്ചിരി) മരിച്ചത്.

ഞായറാഴ്‌ച കണ്ണൂർ കല്ലൻകോട് ചെറുപുഴയിൽവെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കോടിച്ചിരുന്ന ഭർത്താവ് സുനിൽ സാരമായി പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ അബിൻ സുനിൽ രണ്ടുവർഷം മുൻപ് ഇതേ സ്ഥലത്തുവെച്ചാണ് ബൈക്കപകടത്തിൽ മരിച്ചത്.