കണ്ണൂരിൽ ബസിനുള്ളില്‍ നിന്നും വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ; പത്ത് പാക്കറ്റുകളിലായി 100 വെടിയുണ്ടകള്‍ എക്‌സൈസ് പിടികൂടി ; അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂർ: കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിൽ 100 വെടിയുണ്ടകൾ കണ്ടെത്തി. കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് തിരകൾ പിടികൂടിയത്.
കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ ആണ് പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്.
പിടിച്ചെടുത്ത വെടിയുണ്ടകൾ ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് അന്വഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന തോക്കിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0