
സ്വന്തം ലേഖിക
കണ്ണൂർ: തടവിൽ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാർക്കായി കണ്ണൂർ സെൻട്രൽ ജയിലിനകത്തേക്ക് ടിവി കടത്തിയ സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദൻ, ഡെപ്യൂട്ടി അസി.പ്രിസൺ ഓഫീസർ രവീന്ദ്രൻ, അസി.പ്രിസൺ ഓഫീസർ എംകെ ബൈജു എന്നിവർക്കാണ് സസ്‌പെൻഷൻ. ജയിൽ മേധാവി ഋഷിരാജ് സിംഗാണ് മൂവരേയും സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ ലഭിച്ച വിനോദൻ ജയിൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്.