video
play-sharp-fill

കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം ; എഫ്​.എം റേഡിയോ ജീവനക്കാരന്‍ മരിച്ചു

കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം ; എഫ്​.എം റേഡിയോ ജീവനക്കാരന്‍ മരിച്ചു

Spread the love

 

സ്വന്തം ലേഖിക

കണ്ണൂര്‍: പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു.ചിറക്കല്‍ കാഞ്ഞിരത്തറയിലെ  ശശിയുടെ മകന്‍ അഭിജിത്താണ് (25) മരിച്ചത്. സ്വകാര്യ എഫ്​.എം റേഡിയോ ടെക്നീഷ്യനാണ്​ അഭിജിത്ത്​.

കൂടെയുണ്ടായ വിഷ്ണു നിവാസില്‍ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കുളം ജങ്ഷനില്‍ യോഗീശ്വര മണ്ഡപത്തിന് മുന്നില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേരിയിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയും കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ പിറകെയെത്തിയ വാഹനങ്ങളിലുള്ളവരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അഭിജിത് തല്‍ക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ 45 മിനുട്ടോളം ഗതാഗതം തടസപ്പെട്ടു.