
മുണ്ടക്കയം: തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണങ്ങളിൽ ഭീതിയിലായിരുന്ന പുലിക്കുന്ന് കണ്ണിമല മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം. ക്യാമറയിൽ പതിഞ്ഞ പുലി കെണിയിൽ കുരുങ്ങി.പുലിക്കുന്ന് ചിറയ്ക്കൽ കെ.എം സുദൻ്റെ വീടിന് സമീപം വച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.
പുലി കാരണം വീടിന് പുറത്ത് പോകാൻ പോലും പറ്റാത്ത വിധം ഭീതിയിലായിരുന്നു പ്രദേശവാസികൾ. തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണവും നടത്തിയപ്പോൾ ക്യാമറയിൽ പുലി തന്നെയാണ് വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്നതെന്ന് മനസിലായി. പുലിയെന്ന് ഉറപ്പിച്ചതോടെ വനം വകുപ്പ് പുലിക്കായി കൂടുകൾ സ്ഥാപിച്ചു. അതിലാണ് ഇപ്പോൾ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലി പിടയിലായത്.
ഈ മേഖലയിലെ സാധാരണക്കാരായ കൃഷിക്കാരുടെ പ്രധാന വരുമാന മാർഗമാണ് ആടുവളർത്തലും പശു വളർത്തലും. മേഖലയിൽ പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ വളർത്തുമൃഗങ്ങളായ പശുക്കളെയും, ആടുകളെയും, പട്ടികളെയും എങ്ങനെ സംരക്ഷിക്കും എന്ന ആശങ്കയിലായിരന്ന നാട്ടുകാർക്ക് വലിയൊരാശ്വാസമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group