അക്കൗണ്ട് പൂട്ടിക്കുമെന്ന് കങ്കണയ്ക്ക് ട്വിറ്ററിന്റെ ഭീഷണി; ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ഞാന്‍ ബാന്‍ ചെയ്യുമെന്ന് കങ്കണയുടെ മറുപടി
സ്വന്തം ലേഖകന്‍
മുംബൈ: തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഏപ്പോള്‍ വേണമെങ്കിലും സസ്‌പെന്റ് ചെയ്യപ്പെടാമെന്ന് ചൈനീസ് പാവയായ ട്വിറ്റര്‍ ഭീഷണിപ്പെടുത്തുന്നു എന്നുമാണ് കങ്കണയുടെ ട്വീറ്റ്. ചൈനയുടെ കളിപ്പാട്ടമായ ട്വിറ്റര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ചൈനീസ് ടിക് ടോക് നിരോധിച്ചതുപ്പോലെ ട്വിറ്ററും ഇന്ത്യയില്‍ നിരോധിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.
കങ്കണയുടെ ട്വീറ്റ്;
Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഞാന്‍ നിയമവിരുദ്ധയുമായി യാതൊന്നും ചെയ്തിട്ടില്ല. എങ്കിലും ചൈനീസ് കളിപ്പാട്ടമായ ട്വിറ്റര്‍ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. എന്നെങ്കിലും ഞാന്‍ ഇവിടെ നിന്ന് പോവുകയാണെങ്കില്‍ നിന്നെയും കൊണ്ടായിരിക്കും പോവുക. ചൈനീസ് ടിക് ടോക് നിരോധിച്ചത് പോലെ നിന്നെയും ബാന്‍ ചെയ്യും.”കങ്കണ കുറിച്ചു.
കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറിനുള്ളില്‍ കങ്കണയുടെ അക്കൗണ്ടില്‍ നിന്നും നാലോളം ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ‘വിദ്വേഷ പോസ്റ്റുകള്‍ ‘എന്ന പട്ടികയില്‍ പെടുത്തിയാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.