കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ അതിക്രമം: ഇടുക്കി സ്വദേശി അറസ്റ്റിൽ

Spread the love

കാഞ്ഞിരപ്പള്ളി : വീട്ടമ്മയെ കടന്നു പിടിച്ച് മര്യാദലംഘനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി കാൽവരി മൗണ്ട് പുത്തൻപുരയ്ക്കൽ വീട്ടിൽ (കാഞ്ഞിരപ്പള്ളി കപ്പാട് ഭാഗത്ത് വാടകയ്ക്ക് താമസം) വിഷ്ണു പി. പി യെ കാഞ്ഞിരപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

കഴിഞ്ഞ ദിവസം വൈകിട്ട് 06.30 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അടുക്കളയിൽ നിന്നിരുന്ന ഇവരെ കടന്നു പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ മാരായ ജിൻസൺ ഡൊമിനിക്, രഘു കുമാർ, സി.പി.ഓ മാരായ രാജേഷ്, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.