കാഞ്ഞിരപ്പള്ളിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി സ്ഥിരം ക്രിമിനലെന്ന് പൊലീസ്
സ്വന്തം ലേഖിക
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തി എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടിയ യുവാവ് പ്രദേശത്തെ ‘സ്ഥിരംപുള്ളി’. ഇയാൾ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്.
കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ ഇന്ന് പുലർച്ചെയാണ് ആനക്കല്ലിൽനിന്നു സ്പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിനുശഷം ഒളിവിലായിരുന്ന അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതൽ തെരച്ചിലിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്‌കൂൾ വിട്ടെത്തിയ സമയത്തു വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു സഹോദരങ്ങളിൽ ഒരാൾ സ്‌കൂളിലും മറ്റൊരാൾ ജോലിക്കും പോയിരുന്നു. ഈ സമയത്തു വീട്ടിലെത്തിയ ഇയാൾ കുടിക്കാൻ വെള്ളം വേണമെന്നു ആവശ്യപ്പെട്ടു വീടിന് അകത്തുകയറി ബലമായി പീഡിപ്പിച്ചെുന്നാണു പെൺകുട്ടി പൊലീസിനു നൽകിയ മൊഴി.
സംഭവത്തിനു ശേഷം പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. രാത്രി 9 മണിയോടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കാണിച്ച ഫോട്ടോകളിൽനിന്നാണു പെൺകുട്ടി അരുണിനെ തിരിച്ചറിഞ്ഞത്. ഇയാൾ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കിൽ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെൺകുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നൽകി. ബലപ്രയോഗം നടത്തുകയും ശാരീരികമായ ഉപദ്രവിക്കുകയും ചെയ്തെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ശരീരവേദനയെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കിയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു.