video
play-sharp-fill

കാഞ്ഞിരപ്പള്ളിയിലെ ശ്രദ്ധയുടെ മരണം; കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വിശ്വാസമില്ല, കൈയ്യക്ഷരം പരിശോധിക്കണം ; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം

കാഞ്ഞിരപ്പള്ളിയിലെ ശ്രദ്ധയുടെ മരണം; കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ വിശ്വാസമില്ല, കൈയ്യക്ഷരം പരിശോധിക്കണം ; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ മരിച്ച ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പില്‍ വിശ്വാസമില്ലെന്ന് കുടുംബം. കുറിപ്പിലെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പിതാവ് സതീശന്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് സമരം പിന്‍വലിച്ചത്.

കോളജില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണം. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദി വകുപ്പ് മേധാവിയെന്നാണ് മാതാവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ രണ്ടിന് നടന്ന ആത്മഹത്യക്ക് പിന്നാലെ ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയിലാണ് ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ശ്രദ്ധയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ശ്രദ്ധയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം നടത്തുന്നത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിനാണ് മേല്‍നോട്ട ചുമതല.

കൂടുതല്‍ വെളിപ്പെടുത്തലുമായി ശ്രദ്ധയുടെ സുഹൃത്ത് പവിത്ര രംഗത്ത് എത്തി. ഹോസ്റ്റലും, കോളേജും ജയിലാണെന്നു ശ്രദ്ധ പറഞ്ഞിരുന്നു. കോളജ് അധികൃതര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും പവിത്ര വെളിപ്പെടുത്തി. വിദ്യാര്‍ത്ഥി സമരത്തില്‍ തുടര്‍ന്ന് അടച്ചിട്ട കോളജ് തിങ്കളാഴ്ച വീണ്ടും തുറക്കും. ക്ലാസുകള്‍ക്ക് മുന്നോടിയായി പിടിഎ മീറ്റിങ്ങുകളും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നുമുതല്‍ ആരംഭിച്ചു.