
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ട് 11 മണിയോടെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പളളി പേട്ടകവലയിൽ സംഘടിപ്പിച്ച ട്രയൽ പരിശോധന സംവിധാനമാണ് നാടിനെ ആശങ്കയിലാക്കിയത് .
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ബോംബ് വെച്ചിട്ടുണ്ടെന്നും വൻ കുറ്റവാളികൾ കാഞ്ഞിരപ്പള്ളിയിൽ തമ്പടിച്ചട്ടുണ്ടെന്നും പോലീസ് ജനങ്ങളെ തെറ്റിധരിപ്പിച്ചതിനെ തുടർന്ന് വ്യാപാരികളും യാത്രക്കാരും ഭീതിയിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവിൽ ഇത് ട്രയൽ
പരിശോധനയാണന്ന് ഡി.വൈ.എസ്.പി അറിയിച്ചതോടെയാണ് ജനങ്ങളുടെ ശ്വാസം നേരെ വീണത് .ഡി.വൈ.എസ്.പി. ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാന പൊലീസ്
മേധാവിയുടെ നിർദ്ദേശപ്രകാരം മോക്ക്ഡ്രിൽ സംഘടിപ്പിച്ചത് .
അടിയന്തര സാഹചര്യങ്ങളിൽ പോലീസ് എങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കും എന്നുള്ള പരിശോധനയുടെയും വിലയിരുത്തലുകളുടെയും ഭാഗമാണ് ഈ മോക്ഡ്രിൽ .
കഴിഞ്ഞ ദിവസം സമാനമായ രീതിൽ കോട്ടയത്തും പാലയിലും മോക്ഡ്രിൽ സംഘടിപ്പിച്ചതിന് പിന്നാലെയാണ് കാഞ്ഞിരപ്പള്ളിയിലും ഇത്തരത്തിൽ സംഘടിപ്പിച്ചത്