കാഞ്ഞിരപ്പള്ളിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഇടക്കുന്നം സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാഞ്ഞിരപ്പള്ളി: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടക്കുന്നം കട്ടുപ്പാറപ്പടി ഭാഗത്ത് കട്ടുപ്പാറയിൽ വീട്ടിൽ സജിത്ത് (32) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ 26 ആം തീയതി വൈകിട്ട് 5:30 മണിയോടെ ഇടക്കുന്നം കുന്നുംപുറംപടി ഭാഗത്ത് വച്ച് മധ്യവയസ്കനെ ചീത്തവിളിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് സജിത്ത് മധ്യവയസ്കനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ ഗോപകുമാർ, എ.എസ്.ഐ അനീഷ് കുമാർ, സി.പി.ഒ ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.