
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ കോരുത്തോട് പഞ്ചായത്തില്‍ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കോരുത്തോട് പഞ്ചായത്തിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലാണ് 15 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
സ്വകാര്യ കുടിവെള്ള കച്ചവടക്കാരില്‍ നിന്നും വെള്ളം വാങ്ങി ഉപയോഗിച്ചവരാണ് അസുഖം ബാധിച്ചതില്‍ ഭൂരിഭാഗവും. മേഖലയിലെ ജനങ്ങള്‍ക്ക് രോഗവുമായി ബന്ധപ്പെട്ട ബോധവത്കരണം നല്‍കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.