വയറിനുളളിൽ വേദന; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ വയോധികയുടെ അണ്ഡാശയത്തിൽ നിന്നും ആറ് കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

Spread the love

കാഞ്ഞിരപ്പള്ളി: എഴുപതു വയസ്സുള്ള സ്ത്രീയുടെ അണ്ഡാശയത്തിനുള്ളിൽ നിന്നും 5.865 കിലോഗ്രാം തൂക്കം വരുന്ന മാംസപിണ്ഡo കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

video
play-sharp-fill

ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ പ്രശാന്ത്, രേഖാ, അരുൺകുമാർ, നേഴ്സിംഗ് അസിസ്റ്റൻറ്റ് മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

വയോധികയുടെ വയറിനുളളിൽ വേദന അനുഭവപ്പെട്ടതോടെയാണു ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ സമീപിച്ചതും തുടർന്ന് ഓപ്പറേഷൻ നടത്തിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group