video
play-sharp-fill

കഞ്ഞിക്കുഴിയിലെ പ്രിൻസ് ഹോട്ടലിൽ ലക്ഷങ്ങളുടെ ചീട്ടുകളി: ഹോട്ടലിൽ മുറിയെടുത്ത് രഹസ്യമായി ചീട്ടുകളി സംഘം വാരിയെറിഞ്ഞത് ലക്ഷങ്ങൾ; അഞ്ചു പേർ പിടിയിൽ

കഞ്ഞിക്കുഴിയിലെ പ്രിൻസ് ഹോട്ടലിൽ ലക്ഷങ്ങളുടെ ചീട്ടുകളി: ഹോട്ടലിൽ മുറിയെടുത്ത് രഹസ്യമായി ചീട്ടുകളി സംഘം വാരിയെറിഞ്ഞത് ലക്ഷങ്ങൾ; അഞ്ചു പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിയിലെ പ്രിൻസ് ഹോട്ടലിൽ നിന്നും ലക്ഷങ്ങൾ വാരിയെറിഞ്ഞ് ചീട്ടകളിച്ച അഞ്ചംഗ സംഘം പിടിയിലായി. ഹോട്ടലിൽ മുറിയെടുത്ത ശേഷം, ചീട്ടുകളിയുടെ വിവരം പുറത്തറിയാതിരിക്കാൻ ജീവനക്കാരിൽ നിന്നും ഹോട്ടൽ മാനേജർമാരിൽ നിന്നും മറച്ചു വച്ച ശേഷമാണ സംഘം ചീ്ട്ടുകളി നടത്തിയത്.

മാങ്ങാനം സ്വദേശി വികാസ് (32) , വാകത്താനം സ്വദേശി ജിജോ (31), കോട്ടയം സ്വദേശി ജയ്‌സൺ (36), ഏറ്റുമാനൂർ സ്വദേശി ഫിലിപ്പ് (50), ചങ്ങനാശരി സ്വദേശി രാകേഷ് (35) എന്നിവരിൽ നിന്നും 93,000 രൂപയാണ് ഈസ്റ്റ് പൊലീസ് സംഘം പിടിച്ചെടുത്തത്. ഈസറ്റ് എസ്.ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ മിന്നൽ പരിശോധന നടത്തി ചീട്ടുകളി സംഘത്തെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴിയിലെ ഹോട്ടൽ കേന്ദ്രീകരിച്ച് വൻ തോതിൽ ചീട്ടുകളി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഏത് ഹോട്ടലാണ് എന്ന കാര്യത്തിൽ പൊലീസിനു കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ദിവസങ്ങളായി പൊലീസ് കഞ്ഞിക്കുഴിയിലും പരിസരത്തും രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച വൈകിട്ട് കഞ്ഞിക്കുഴി പ്രിൻസ് ഹോട്ടലിൽ വൻ ചീട്ടുകളി നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചത്.

തുടർന്ന് എസ്.ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജൻ, എ.എസ്.ഐ ഗോപകുമാർ, ഷാജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അഷറഫ്, സിവിൽ പൊലീസ് ഓഫിസർ ഷിജു, സ്റ്റെഫിൻ, മോൻസി എന്നിവർ സ്ഥലത്ത് മിന്നൽ പരിശോധന നടത്തി. തുടർന്ന പണവും ചീട്ടുകളികകാരെയും പിടികൂടുകയയിരുന്നു. ചീട്ടുകളി സംഘത്തിലെ അ്ഞ്ചു പേരെ പിന്നീട് ജാമ്യത്തിൽ വി്ട്ടയച്ചു.