Spread the love

കോട്ടയം: കഞ്ഞിക്കുഴിയിലെ ഗതാഗത കുരുക്കിനിടെ തെറ്റായ ദിശയിലൂടെ സ്വകാര്യ ബസ് ഓടിച്ചു കയറ്റിയത് യാത്രക്കാരെ വലച്ചു.

video
play-sharp-fill

ഇന്ന് രാവിലെ 8.45 ന് കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിലാണ് കുരുക്കന് മേൽ കുരുക്കായ സംഭവം. കഞ്ഞിക്കുഴി കവല മുതൽ മാങ്ങാനം കുരിശ് ജംഗ്ഷൻ വരെ വാഹനങ്ങൾ കുരുങ്ങി കിടക്കുകയായിരുന്നു. അപ്പോഴാണ് ചങ്ങനാശേരി – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ഹംദാൻ എന്ന സ്വകാര്യ ബസിന്റെ വരവ്.

വാഹനങ്ങൾ ഒരു വശത്ത് ലൈനായി കുരുങ്ങി കിടക്കുകയാണ്. കഞ്ഞിക്കുഴിയിൽ നിന്നും പുതുപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ മറുവശം വഴി വരുന്നുണ്ട്. ഈ സമയത്താണ് റോംങ് സൈഡിലൂടെ ബസ് കയറി വന്നത്. കുരുക്കിനിടെ കുത്തിക്കയറ്റി ബസ് വന്നതോടെ എതിർ വശത്തു നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ ഗതാഗതം സ്തംഭിച്ചു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ബസിൻ്റെ വരവ് കണ്ട് ഓടി മാറി. ഓട്ടോറിക്ഷകൾ സമീപത്തെ കടകളുടെ പാർക്കിംഗിലേക്ക് ഓടിച്ച് കയറ്റി രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങൾക്ക് ചലിക്കാനാവാത്തവിധം കുരുക്കിലാക്കിയത് ഈയൊരൊറ്റ ബസാണ്. മറ്റ് വാഹനങ്ങൾ ക്യൂ പാലിച്ച് പോകുമ്പോൾ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലപാടിൽ കുത്തിക്കയറ്റി പോയതാണ് ഈ ബസ്.

ഇത്തരം സംഭവങ്ങളാണ് കഞ്ഞിക്കുഴിയിൽ ഗതാഗത കുരുക്കഴിക്കാൻ വൈകുന്നതിന്റെ പ്രധാന കാരണം. നിയമം പാലിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വാഹനം ഓടിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി വേണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

ഗതാഗത കുരുക്കിൽ അകപ്പെടുന്നതിനാൽ പല സ്വകാര്യ ബസുകളും സമയം തെറ്റിയാണ് ഓടുന്നത്. ഇതിന്റെ പേരിൽ ബസുകാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വഴക്കും ഉണ്ടാകാറുണ്ട്. ഇതൊക്കെ ശരി തന്നെ.പക്ഷേ സമയം തെറ്റുമെന്നു കരുതി ഇതുപോലെ നിയമ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നത് മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെക്കൂടി ബാധിക്കുമെന്ന കാര്യം മറക്കരുത്.

10 മിനിറ്റിൽ തീരാവുന്ന കുരുക്കഴിക്കാൻ മണിക്കുറുകൾ വേണ്ടി വരുമെന്ന കാര്യവും വിസ്മരിക്കരുത്.