കഞ്ചാവ് ചികിത്സ,വ്യവസായിക ആവശ്യങ്ങൾക്ക് നിയമവിധേയമാക്കാനൊരുങ്ങി മണിപ്പൂർ സർക്കാർ
സ്വന്തം ലേഖിക
മോറെ: കഞ്ചാവ് കൃഷി നിയമവിധേയമാക്കി അത് ചികിത്സാവശ്യത്തിനും വ്യാവസായികാവശ്യത്തിനും ഉപയോഗിക്കാൻ തങ്ങൾ ആലോചിക്കുന്നതായി മണിപ്പൂർ സർക്കാർ. സംസ്ഥാന മുഖ്യമന്ത്രി നോങ്തോമ്ബാം ബിരൺ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വിഷയമാക്കിക്കൊണ്ടുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അടുത്ത മന്ത്രിസഭാ സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ബിരൺ സിംഗ് പറഞ്ഞു.
കഞ്ചാവ് ചികിത്സാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുക എന്ന് ഉറപ്പ് വരുത്താൻ അതിന്റെ കൃഷി വ്യവസ്ഥാനുസൃതമായി മാത്രമേ നടപ്പാക്കുകയുള്ളൂ എന്നും മണിപ്പൂർ മുഖ്യമന്ത്രി ഉറപ്പ് നൽകി. ചികിത്സാവശ്യത്തിനായി ഉത്തർ പ്രദേശ്. അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുടെയും, സാമൂഹിക പ്രവർത്തകരുടെയും, പൗര സമിതികളുടെയും സഹായത്തോടെ സംസ്ഥാനത്തിന് ഇതിലൂടെ സാമ്ബത്തികമായും സാമൂഹികമായും വികസനം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിലെ ബി.ജെ.പി സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത് അധികം വൈകാതെ മണിപ്പൂരിനെ ഏറ്റവും വികസിതമായ സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.