video
play-sharp-fill
കഞ്ചാവ് കൃഷിയെക്കുറിച്ച് ഓൺലൈനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു; വി​ത്തു​ക​ൾ വാ​ങ്ങി; മു​റി​യി​ൽ ടെ​ന്റ് കെ​ട്ടി ഹൈ​ടെ​ക് രീ​തി​യി​ൽ കൃ​ത്രി​മ സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​വ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി; സ​ഹ​പാ​ഠി​ക​ൾ വ​ഴി പു​റ​ത്ത് വി​ൽ​പ​ന; മം​ഗലാപുരത്ത് ഇടുക്കി സ്വദേശിയുൾപ്പെടെ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ പിടിയിൽ

കഞ്ചാവ് കൃഷിയെക്കുറിച്ച് ഓൺലൈനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു; വി​ത്തു​ക​ൾ വാ​ങ്ങി; മു​റി​യി​ൽ ടെ​ന്റ് കെ​ട്ടി ഹൈ​ടെ​ക് രീ​തി​യി​ൽ കൃ​ത്രി​മ സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​വ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി; സ​ഹ​പാ​ഠി​ക​ൾ വ​ഴി പു​റ​ത്ത് വി​ൽ​പ​ന; മം​ഗലാപുരത്ത് ഇടുക്കി സ്വദേശിയുൾപ്പെടെ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ പിടിയിൽ

സ്വന്തം ലേഖകൻ

മം​ഗ​ളൂ​രു: സു​ബ്ബ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് ക​ഞ്ചാ​വ് കൃ​ഷി​യും വി​ൽ​പ​ന​യും ന​ട​ത്തി​ വ​ന്ന മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്ന് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​കൾ അറസ്റ്റിൽ. ഇ​ടു​ക്കി സ്വ​ദേ​ശി കെ. ​വി​നോ​ദ് കു​മാ​ർ (27), ത​മി​ഴ്നാ​ട്ടു​കാ​രാ​യ കൃ​ഷ്ണ​ഗി​രി​യി​ലെ വി​ഘി​ന​രാ​ജ് (28), ധ​ർ​മ​പു​രി​യി​ലെ പാ​ണ്ടി​ദൊ​രൈ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ബ്സൈ​റ്റി​ൽ​ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​വ​രും വീ​ടി​ന​ക​ത്ത് ക​ഞ്ചാ​വ് കൃ​ഷി ചെ​യ്യു​ന്ന രീ​തി പ​രീ​ക്ഷി​ച്ച​തെ​ന്ന് ഷി​വ​മൊ​ഗ്ഗ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ജി.​കെ. മി​ഥു​ൻ കു​മാ​ർ പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

227 ഗ്രാം ​ഉ​ണ​ങ്ങി​യ ക​ഞ്ചാ​വ്, 1.5 കി​ലോ​ഗ്രാം പ​ച്ചി​ല ക​ഞ്ചാ​വ്, 10 ഗ്രാം ​ച​ര​സ്, ക​ഞ്ചാ​വ് വി​ത്തു​ക​ൾ, ആ​റ് ടേ​ബിൾ ഫാ​നു​ക​ൾ, ര​ണ്ട് സ്റ്റെ​ബ്ലൈ​സ​റു​ക​ൾ, മൂ​ന്ന് എ​ൽ.​ഇ.​ഡി ട്യൂ​ബ് ലൈ​റ്റു​ക​ൾ, ഹു​ക പൈ​പ്പു​ക​ൾ, പു​ക​പാ​ത്ര​ങ്ങ​ൾ, 19,000 രൂ​പ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

ഓ​ൺ​ലൈ​നാ​യി ക​ഞ്ചാ​വ് വി​ത്തു​ക​ൾ വാ​ങ്ങി വീ​ടി​ന്റെ ഒ​രു മു​റി​യി​ൽ ടെ​ന്റ് കെ​ട്ടി ഹൈ​ടെ​ക് രീ​തി​യി​ൽ കൃ​ത്രി​മ സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​വ​ന്ന് ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ച് ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. കൃ​ത്രി​മ വാ​യു​വി​നാ​യി ആ​റി​ല​ധി​കം ഫാ​നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. മൂ​ന്ന​ര മാ​സ​മാ​യി ഇ​വ​ർ വീ​ട്ടി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തു​ക​യും സ​ഹ​പാ​ഠി​ക​ൾ വ​ഴി പു​റ​ത്ത് വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്തു​വ​രു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.