
കോട്ടയം: നിരവധി കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പുളിക്കോട്ടപ്പടി തുണ്ടിയിൽ ജെബി ജെയിംസ് (31)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വരവെയാണ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ സമാന കേസിൽ പ്രതിയാവുന്നത്. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കി അത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ ജാമ്യം റദ്ദാക്കുവാൻ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയും ചെയ്തു . തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് പത്തനംതിട്ട ആറന്മുളയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു . ഇയാൾക്ക് കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി എക്സൈസ് എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group