സ്വന്തം ലേഖകൻ
പാലാ:വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി കിഴപറയാർ പാറപ്പള്ളി ഭാഗത്ത് കളത്തുകുന്നേൽ വീട്ടിൽ റോയി മോൻ മകൻ റോണി കെ റോയ് (27), കൊണ്ടൂർ അമ്പലം ഭാഗത്ത് മുണ്ടപ്ലാക്കൽ വീട്ടിൽ സജി മകൻ ജിത്തു എം.എസ് (23) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പാലായിലെ കീഴപറയാർ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേർ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ് എന്നിവയുമായി യുവാക്കളെ പിടികൂടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരിൽ നിന്നും 0.75 ഗ്രാം എം.ഡി.എം.എ.യും, 0.57 ഗ്രാം ഹാഷിഷും,6.67 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, അശോകൻ എം.കെ, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്, അരുൺകുമാർ, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റി അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.