video
play-sharp-fill

കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം ; മുഖ്യപ്രതി പിടിയിൽ

കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം ; മുഖ്യപ്രതി പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

ചാഴൂർ: കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചാഴൂർ കോവിലകം റോഡിൽ മഠത്തിൽ ഹരികൃഷ്ണ (18)നെയാണ് പിടികൂടിയത് . പ്രതിയെ മനക്കൊടിയിൽ നിന്നുമാണ് അന്തിക്കാട് എസ്.ഐ. കെ.ജെ. ജിനേഷ് അറസ്റ്റ് ചെയ്തത് .

ഞായറാഴ്ച രാത്രി ഏഴിന് വഴിയരികിലെ കഞ്ചാവ് ഉപയോഗം ചാഴൂർ തെറ്റിലവീട്ടിൽ നിധിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരമായി രാത്രി പതിനൊന്നരയോടെ സംഘടിച്ചെത്തിയ സംഘം നിധിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് ആക്രമിക്കുകയായിരുന്നു. തടയാൻ വന്ന നിധിന്റെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയോട്ടിക്ക് ക്ഷതമേറ്റ സി.പി.ഐ. പ്രവർത്തകനും ഡ്രൈവറുമായ നിധിൻ (30) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ രണ്ടു പ്രതികൾ കൂടി ഉടൻ അറസ്റ്റിലാകുമെന്നും പ്രദേശത്ത് കഞ്ചാവ് മാഫിയക്കെതിരേ ശക്തമായ നടപടികൾ ആരംഭിച്ചതായും അന്തിക്കാട് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത് .