video
play-sharp-fill
വൻ കഞ്ചാവ് വേട്ട ; പത്ത് കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

വൻ കഞ്ചാവ് വേട്ട ; പത്ത് കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

 

സ്വന്തം ലേഖകൻ

കൊച്ചി : നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന പത്ത് കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശികളായ നാലു യുവാക്കൾ പിടിയിലായി. വൈശാഖ് (24), നിജിത്ത് (28), മുഹമ്മദ് ഷക്കീൽ (24), സഫ് വാൻ (21) എന്നിവരാണ് കഞ്ചാവുമായി കളമശ്ശേരി പത്തടിപ്പാലം ഭാഗത്ത് വച്ച് പിടിയിലായത്.

കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് വാഗണർ കാറിൽ കഞ്ചാവുമായി എത്തിയ സംഘത്തെ പിടികൂടുമ്പോൾ കാറിന്റെ പുറകിലായി െ്രസ്രപ്പിനിടയർ വയ്ക്കുന്ന ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ പലപ്പോഴായി വില്പനക്കായി സംഘം കഞ്ചാവും, മയക്കു ഗുളികകൾ, എന്നിവ വില്പനക്കായി എത്തിക്കുന്നതായി നേരെത്തെ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ഈ സംഘത്തിലുള്ളവർ നേരെത്തെ നിരീക്ഷണത്തിലായിരുന്നു. .കൊച്ചിയിലേക്ക് കോഴിക്കോട് നിന്നും കഞ്ചാവ് കാറിലെത്തിച്ച് വിൽപ്പന നടത്തുന്നതായി കൊച്ചി സിറ്റി കമ്മീഷണർ വിജയ് സാഖറെക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.