video
play-sharp-fill

കഞ്ചാവുമായി യുവാവിനെ പിടികൂടി : എരുമേലിയിലെ കഞ്ചാവ് മാഫിയയുടെ  പ്രധാന ഇടനിലക്കാരനെന്ന് സൂചന

കഞ്ചാവുമായി യുവാവിനെ പിടികൂടി : എരുമേലിയിലെ കഞ്ചാവ് മാഫിയയുടെ പ്രധാന ഇടനിലക്കാരനെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

എരുമേലി : കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കരിങ്കലുംമൂഴി കാവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് പിടിയിലായത്.

കരിങ്കലും മുഴിയിലെ  വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരിക്കെയാണ് സ്റ്റെബിൻ പിടിയിലായത്, ഒപ്പമുണ്ടായിരുന്നവർ എക്സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കരിങ്കലും മുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ സ്ഥിരമായി ആർക്കാർ വന്നു പോകുന്നത് എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി, മുക്കൂട്ടുതറ ഭാഗത്ത് വ്യാപകമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഘത്തിലുള്ളയാളാണ് സ്റ്റെബിനെന്ന് നാട്ടുകാർ പറയുന്നു., ഇയാൾ എരുമേലി ഭാഗത്തെ പ്രധാന കഞ്ചാവ് ഇടനിലക്കാരനാണെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്,