തോൾ സഞ്ചിയില്‍ കഞ്ചാവ് വിൽപ്പന;ഒന്നരകിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ;പ്രതി മുൻപും സമാനമായ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഞ്ചാവ് കടത്തു കേസിലെ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തവേ പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്ന് 20 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ജാമ്യത്തിലിറങ്ങിയ ശേഷം അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് കച്ചവടം നടത്തിയത് . സംഭവത്തിൽ വിഴിഞ്ഞം കോളിയൂർ ഞാറവിളവീട്ടിൽ നിതിൻ (22)നെയാണ് 1.300 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
മുക്കോല-മുട്ടക്കാട് പ്രദേശത്തെ പ്രധാന കഞ്ചാവ് ചില്ലറ മൊത്ത വിൽപനക്കാരനാണ് പ്രതിയെന്ന് അന്വേഷണ സംഘം പറഞ്ഞു. തോൾ സഞ്ചിയിൽ ചെറിയ പോളിത്തീൻ കവറുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും ഐ.ബി പാർട്ടിയും സംയുക്തമായാണ് പട്രോളിംഗ് നടത്തിയത്. മുക്കോലയിൽവെച്ചാണ് പ്രതിയെ പിടികൂടിയത്.
ഐ.ബി പ്രിവന്റിവ് ഓഫിസർ കെ. ഷാജു, പ്രിവന്റിവ് ഓഫിസർ എസ്. ഷാജികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.പി. അനീഷ് കുമാർ, യു.കെ. ലാൽ കൃഷ്ണ, എൻ. സുഭാഷ് കുമാർ, വി. വിജേഷ്, എച്ച്.ജി. അർജുൻ, വി.ജെ. അനീഷ്, ഡ്രൈവർ സൈമൺ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.