ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല : അപകടം നടന്നാൽ കനിവ് 108 ലേക്ക് വിളിക്കാൻ നിൽക്കണ്ട ; കനിവ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവൻ രക്ഷിക്കുന്നവർക്ക് കൊടുക്കാനും പണമില്ല. ശമ്പള പ്രതിസന്ധിയെ തുടർന്ന് കനിവ് 108 ആംബുലൻസ് ജീവനക്കാർ വെള്ളിയാഴ്ച അർധരാത്രി മുതൽ പണിമുടക്കും. ജീവനക്കാർ
ക്ക് ശമ്പളം ലഭിക്കാത്തതും കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് പണിമുടക്കാൻ കാരണമെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു.
കേരള സർക്കാരിന് കീഴിൽ ജി.വി.കെ ഇഎംആർഐ എന്ന തെലങ്കാനാ ആസ്ഥാനമായ കമ്പനിയാണ് ആംബുലൻസുകളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെയുളള ആനുകൂല്യങ്ങളുടെ കാര്യത്തിൽ കമ്പനി കബളിപ്പിച്ചുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് സൗജന്യ ആംബുലൻസ് ശൃംഖലയായ കനിവ് 108 ന് സംസ്ഥാന സർക്കാർ ആരംഭിച്ചത്. 300 സർവീസുകളുളള കനിവ് ജീവനക്കാർ പണിമുടക്കിയാൽ ആരോഗ്യമേഖല പ്രതിസന്ധിയിലാകുമെന്ന് ഉറപ്പ്.