Spread the love

തിരുവനന്തപുരം: സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ഒരാള്‍ പിടിയിലായി. തിരുവനന്തപുരം സ്റ്റുഡിയോ റോഡില്‍ നടന്ന ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിലാണ് 16 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയത്.

video
play-sharp-fill

സംഭവത്തില്‍ വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കല്‍ ലൈല്‍ ശിവനിവാസില്‍ ശിവൻ (44) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തൗഫീർ എന്നയാള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

എട്ട് പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ച കഞ്ചാവാണ് പരിശോധനയില്‍ പിടികൂടിയത്. പായ്ക്കറ്റുകളിലാക്കിയ കഞ്ചാവ് സ്കൂട്ടറിനു മുന്നില്‍ ചാക്കില്‍ക്കെട്ടിവെച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ ഡാൻസാഫ് സംഘം വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപെട്ട തൗഫീറിനെയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് പിടിയിലായ ശിവൻ മൊഴി നല്‍കിയത്.

നേമം പോലീസിന്റെ ക്രിമിനല്‍ പട്ടികയിലുള്ള തൗഫീറിന്റ ഉടമസ്ഥതയിലുള്ള കോലിയക്കോട്ടെ കോഴിക്കടയില്‍ നിന്ന്‌ ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം നടത്തുന്ന ജോലിയാണ് ശിവന്റേത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.