കാറില്‍ കടത്താന്‍ ശ്രമിച്ചത് രണ്ടു കിലോ കഞ്ചാവ് ; കവര്‍ച്ച കേസ് പ്രതിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കഞ്ചാവ് ; ലോക് ഡൗണിന്റെ മറവില്‍ നടക്കുന്ന ലഹരി കടത്തിനും വില്പനക്കുമെതിരെ പരിശോധന കർശനമാക്കി പൊലീസ്
സ്വന്തം ലേഖകന്‍
ആലത്തൂര്‍: പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും , ആലത്തൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആലത്തൂര്‍ കിണ്ടിമുക്കില്‍ വെച്ച് കാറില്‍ ഇടപാടുകാര്‍ക്ക് കൈമാറാന്‍ കൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായി വന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
എരിമയൂര്‍ തോട്ടു പാലം മേത്തൊടി വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ സജിത്ത് (42), എരിമയൂര്‍ കാവത്ത് വിട്ടില്‍ വേലായുധന്റെ മകന്‍ സന്തോഷ് (28), കാവശ്ശേരി പാലത്തൊടി വീട്ടില്‍ മണിയുടെ മകന്‍ മനോഹരന്‍ (32) എന്നിവരെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് രണ്ട് ലക്ഷം രൂപ വില വരും. ആലത്തൂര്‍ , വടക്കഞ്ചേരി ഭാഗത്തുള്ള ഇടപാടുകാര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പറഞ്ഞു.
പ്രതി സജിത്ത് പാലക്കാട് , തൃശ്ശൂര്‍ ജില്ലകളില്‍ കവര്‍ച്ച കേസുകളിലും, വധശ്രമ കേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍ സ്വദേശിയായ സജിത്ത് നിലവില്‍ ആലത്തൂര്‍ എരിമയൂരില്‍ താമസക്കാരനാണ്.
സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ജില്ലാടിസ്ഥാനത്തില്‍ രൂപീകരിച്ച ഡാന്‍സാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
ലോക് ഡൗണിന്റെ മറവില്‍ നടക്കുന്ന ലഹരി കടത്തിനും വില്പനക്കുമെതിരെ കര്‍ശന പരിശോധനയാണ് നടന്നു വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. സി.ഡി. ശ്രീനിവാസന്‍ , ആലത്തൂര്‍ ഡി.വൈ.എസ്.പി സി. ആര്‍.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ ജിഷ്‌മോന്‍ വര്‍ഗ്ഗീസ്, അഡീഷണല്‍ എസ്.ഐ. സാം ജോര്‍ജ്ജ് , സീനിയര്‍ സി.പി.ഒ. ഉണ്ണികൃഷണന്‍ , പ്രദീപ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. സുനില്‍ കുമാര്‍, റഹിം മുത്തു, ആര്‍. കിഷോര്‍ , ആര്‍.കെ. കൃഷ്ണദാസ്, ആര്‍. രാജീദ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക നേതൃത്വം നല്‍കിയത്.
പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.