video
play-sharp-fill
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട; അറസ്റ്റിലായ രണ്ട് യുവാക്കളും വൻ മയക്കുമരുന്ന് ശൃംഘലയുടെ ഭാഗം; പിടികൂടിയത് രാജമുണ്ട്രിയിൽ നിന്നും വാങ്ങി നാദാപുരത്തേക്ക് വിൽപ്പനയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട; അറസ്റ്റിലായ രണ്ട് യുവാക്കളും വൻ മയക്കുമരുന്ന് ശൃംഘലയുടെ ഭാഗം; പിടികൂടിയത് രാജമുണ്ട്രിയിൽ നിന്നും വാങ്ങി നാദാപുരത്തേക്ക് വിൽപ്പനയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖകൻ

പാലക്കാട്‌ : ആന്ധ്രപ്രദേശിലെ രാജമുണ്ട്രി എന്ന സ്ഥലത്ത് നിന്നും വാങ്ങി നാദാപുരത്തെ ക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 16.210 kg കഞ്ചാവ് പിടികൂടി.

 

മലപ്പുറം സ്വദേശികളായ ഹനീഫ, മുഹമ്മദ്‌ നൗഫൽ എന്നിവരാണ് പിടിയിലായത്. ധൻബാദ് എക്സ്പ്രസിൽ എത്തിയ ഇവർ പാലക്കാട് ഇറങ്ങി തുടർന്നുള്ള യാത്ര ബസ്സിൽ പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിനു മുൻപും ഇതുപോലെ കഞ്ചാവ് കൊണ്ടുവന്ന്‌ വിൽപന നടത്തിയിട്ടുള്ളവർ ആണ് ഇവരെന്നും ഇവരെ കൂടാതെ വേറെയും പ്രതികൾ ഈ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

 

പാലക്കാട് റെയിൽവേ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തു അന്വേഷണം നടത്തുന്നുണ്ട്.

 

പാലക്കാട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് റെയിൽവേസ് ശ്രീ സുരേഷിന്റെ നിർദ്ദേശ പ്രകാരം IRP ശ്രീ രമേഷ് കുമാറിൻറെ നേതൃത്വത്തിൽ SI ശ്രീ രമേഷ് കുമാർ, ASI ജോസ് സോളമൻ, SCPO സതീശൻ, ബിജു, ഹരിഹരൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ വിദഗ്ധമായി പിടികൂടിയത്.

 

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.