സ്വന്തം ലേഖിക
കണമല: കഴിഞ്ഞ ദിവസം ആടിനെ കൊന്നിട്ട സ്ഥലത്ത് രാത്രിയില്‍ വനപാലക സംഘം പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വീടിനടുത്ത് രണ്ട് തവണ പുലി വന്നെന്ന് വീട്ടുകാര്‍.
നാടാകെ പരിഭ്രാന്തിയിലായിട്ടും വനം വകുപ്പ് വിഷയം നിസാരവത്കരിക്കുകയാണെന്നും ആക്ഷേപം. ഇന്നലെ പഞ്ചായത്ത് പ്രസിഡന്‍റും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടും കെണിയും വച്ച് പുലിയെ എത്രയും വേഗം പിടികൂടണമെന്നും വനം വകുപ്പിന്‍റെ നിസംഗത അവസാനിപ്പിക്കണമെന്നും റേഞ്ച് ഓഫീസറെ ഫോണില്‍ വിളിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ സണ്ണി ആവശ്യപ്പെട്ടു.
കാമറ വച്ച് പുലി ആണോയെന്ന് സ്ഥിരീകരണം നടത്തുമെന്നുള്ള സ്ഥിരം പല്ലവി വേണ്ടെന്നും പുലിയെ പിടികൂടാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാതെ പേരിന് പട്രോളിംഗ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇനിയും നിസംഗത തുടര്‍ന്നാല്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് സമരം ആരംഭിക്കുമെന്നും കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ പറഞ്ഞു.
കാമറ വയ്ക്കാം
കാമറ വയ്ക്കാമെന്ന നിലപാട് ആവര്‍ത്തിച്ച് വനം വകുപ്പ്. കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ കിട്ടിയാലേ പുലിയാണെന്ന് സ്ഥിരീകരിക്കാനും കൂടും കെണിയും ഒരുക്കി പുലിയെ പിടികൂടാന്‍ നടപടികള്‍ സ്വീകരിക്കാനും കഴിയുകയുള്ളൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കേരള അതിര്‍ത്തിയില്‍ മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിയിലാണ് താനെന്നും തിരികെ എരുമേലിയില്‍ എത്തിയാല്‍ ഉടനെ പരിഹാര നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ പറഞ്ഞു.