video
play-sharp-fill

ആഴ്ചയൊന്നായിട്ടും ആളെക്കൊല്ലി കാട്ടുപോത്ത് കാണാമറയത്ത്..! നാട്ടുകാർ രോക്ഷത്തിൽ ;  കണമലയില്‍ കാട്ടുപോത്തിന് പിന്നാലെ കാട്ടാനക്കൂട്ടവും..! രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു..!

ആഴ്ചയൊന്നായിട്ടും ആളെക്കൊല്ലി കാട്ടുപോത്ത് കാണാമറയത്ത്..! നാട്ടുകാർ രോക്ഷത്തിൽ ; കണമലയില്‍ കാട്ടുപോത്തിന് പിന്നാലെ കാട്ടാനക്കൂട്ടവും..! രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു..!

Spread the love

സ്വന്തം ലേഖകൻ

എരുമേലി : കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ ആഴ്ച ഒന്നായിട്ടും കണ്ടെത്താനായില്ല. 50 അംഗ വനം വകുപ്പ് സംഘം അഞ്ചു ടീമായ് തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

കാട്ടുപോത്ത് ജനവാസ മേഖലയിൽ കടന്നാൽ മാത്രം മയക്കുവടി വെക്കാനാണ് കോട്ടയം ഡിഎഫ്ഒയുടെ ഉത്തരവ്. കാട്ടുപോത്തിനെ ഓടിച്ച് വനത്തിൽ കയറ്റുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ആളെക്കൊല്ലി കാട്ടുപോത്തിനെ കണ്ടെത്താൻ ആകാത്തതിൽ ജനങ്ങൾ രോക്ഷം പ്രകടിപ്പിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ശബരിമല വനത്തില്‍ കയറിയ കാട്ടുപോത്തിനെ നിലക്കല്‍ ഭാഗത്ത് കണ്ടെത്തിയെന്നാണ് വിലയിരുത്തല്‍. . ഉദ്യോഗസ്ഥര്‍ മടങ്ങുന്നതോടെ കാട്ടുപോത്ത് വീണ്ടും നാട്ടില്‍ ഇറങ്ങി അക്രമം തുടരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

അതേസമയം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കണമലയില്‍ കാട്ടാനകളുടെയും വിളയാട്ടം. എരുത്വാപ്പുഴ കീരിത്തോട് മേഖലയി രണ്ടേക്കറോളം സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെ ഒരു കുട്ടിയാന ഉള്‍പ്പെടെ ഏഴ് ആനകളാണ് കൃഷിയിടത്തിലെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മണിക്കൂറുകളോളം ഇവിടെ തമ്ബടിച്ചു. എരുത്വാപ്പുഴ കുട്ടിയാനിയില്‍ തങ്കച്ചൻ, പറമ്ബുകാട്ടില്‍ ബാബുക്കുട്ടൻ, ഇല്ലിക്കമുറിയില്‍ ഡൊമിനിക്, നരയനാനി രാജൻകുട്ടി എന്നിവരുടെ കൃഷിയാണ് നശിച്ചത്. മൂക്കംപെട്ടി വനമേഖലയില്‍ നിന്നാണ് കാട്ടാനകളെത്തിയത്. രണ്ടാഴ്ചയിലധികമായി ശല്യമുണ്ടെന്ന് പ്രദേശവാസിയായ ബാബുക്കുട്ടൻ പറഞ്ഞു. ചക്ക പറിച്ച്‌ ഭക്ഷിച്ചശേഷമാണ് കാട്ടാനക്കൂട്ടം മടങ്ങിയത്.

Tags :