video

00:00

കനകമല കേസ് ; 6 പേർ കുറ്റക്കാർ ; ഒന്നാം പ്രതിക്ക് 14 വർഷം തടവും പിഴയും

കനകമല കേസ് ; 6 പേർ കുറ്റക്കാർ ; ഒന്നാം പ്രതിക്ക് 14 വർഷം തടവും പിഴയും

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: കനകമല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ എൻ ഐ എ കോടതി പ്രഖ്യാപിച്ചു. കേസിലെ ഒന്നാം പ്രതി തലശേരി ചൊക്ലി സ്വദേശി മൻസീദ്(33)ന് 14 വർഷം തടവും പിഴയും രണ്ടാം പ്രതി തൃശൂർ ചേലാട് സ്വദേശി സ്വാലിഹ് മുഹമ്മദ്(29)ന് 10 വർഷം തടവും പിഴയുമാണ് കൊച്ചിയിലെ എൻ ഐ എ പ്രത്യേക കോടതി വിധിച്ചത്.മൂന്നാം പ്രതി കോയമ്പത്തൂർ കോട്ടൈപ്പുത്തൂർ സ്വദേശി റാഷിദ് അലി(27)ക്ക് ഏഴു വർഷം തടവും പിഴയും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എൻ കെ റംഷാദ്(27)ന് മൂന്നും വർഷം തടവും പിഴയും അഞ്ചാം പ്രതി മലപ്പൂറം തിരൂർ സ്വദേശി സഫ്വാൻ(33)ന് എട്ടു വർഷവും എട്ടാം പ്രതി കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മെയ്‌നുദീൻ പാറക്കടവത്ത് (27) ന് മൂന്നു വർഷവുമാണ് തടവും പിഴയും വിധിച്ചിരിക്കുന്നത്.

എട്ടു പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ച കേസിൽ ആറുപേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആറാം പ്രതിയായിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി എൻ കെ ജാസീമിനെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു. കേസിൽ അറസ്റ്റിലായ എട്ടുപേർക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേർക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഒരാൾ അഫ്ഗാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നുമാണ് പോലിസ് ഭാഷ്യം. ഒരാൾ മാപ്പു സാക്ഷിയായി. 2017 മാർച്ചിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ 2016 ഒക്ടോബറിൽ ഇവർ കനകമലയിൽ യോഗം ചേർന്ന് ഐഎസുമായി ചേർന്ന് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നായിരുന്നു ആരോപിച്ചിരുന്നത്.