play-sharp-fill
ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദുവും കനകദുർഗയും

ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദുവും കനകദുർഗയും


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദർശനം നടത്തിയ ബിന്ദുവും കനക ദുർഗയും. നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി ഒരു മണിക്കൂർ നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും അറിയിച്ചു. ഇതിനായി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി. ശുദ്ധികലശം സ്ത്രീകൾക്കും ദലിതുകൾക്കുമെതിരായ വിവേചനമാണ്. താൻ ദലിതയായതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു ആരോപിച്ചു. കെ.പി ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല. ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും അറിയിച്ചു.