കൊറോണക്കാലത്തും അഗതികൾക്ക് ചുവപ്പ് പരവതാനി വിരിച്ച് കാൻ ഫെസ്റ്റ് വേദി : അഭയകേന്ദ്രമായത് വീടില്ലാത്തവർക്ക്
സ്വന്തം ലേഖകൻ
ഫ്രാൻസ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന പാലസ് ഇപ്പോൾ വീടില്ലാത്തവരുടെ അഭയകേന്ദ്രം.കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഈ വർഷത്തെ കാൻസ് ചലച്ചിത്രമേള മാറ്റിവച്ചിരുന്നു.
തുടർന്നാണ് ഭവനരഹിതർക്ക് താൽക്കാലിക കേന്ദ്രമായി ഉപയോഗിക്കാൻ കൊട്ടാരം വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഭവനരഹിതരെയും മുഴുവൻ ജനങ്ങളെയും സംരക്ഷിക്കാൻ ഈ നടപടി ആവശ്യമാണെന്ന് കാൻസ് മേയർ ഡേവിഡ് ലിസ്നാർഡ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തുള്ള എല്ലാവരും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അവർക്ക് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്നും ഫെസ്റ്റിവൽ സംഘാടകർ കൂട്ടിച്ചേർക്കുന്നു.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ ചെയ്തതിനാലാണ് മെയ് 12 മുതൽ 23 വരെ നടത്താനിരുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചിരുന്നത്.
മെയ് 12 നും 23 നും ഇടയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഫെസ്റ്റിവൽ ജൂണിലോ ജൂലൈയിലോ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എല്ലാവർഷവും ഫ്രാൻസിലെ കാൻ പട്ടണത്തിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് ഫ്രാൻസിൽ ഇതുവരെ 2000ത്തിലധികം ജനങ്ങളാണ് മരിച്ചത്.
ആഗോളവ്യാപകമായി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ തന്നെ വലിയ ചലച്ചിത്രോത്സവമായ കാൻ മാറ്റിവച്ചു.ചലച്ചിത്രോത്സവം മേയ് 12നും 23നും ഇടയിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കൊറോണ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു.
അതേസമയം, ജൂണിലോ ജൂലൈയിലോ ചലച്ചിത്രോത്സവം നടത്താനാണ് അധികൃതർ ശ്രമിക്കുന്നത്. കൊറോണയെ തുടർന്നു ട്രിബിക്ക, എസ്എക്സ്എസ്ഡബ്ല്യു, എഡിൻബർഗ് തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങൾ മാറ്റിവച്ചിരുന്നു.