
വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയി ; ഒടുവിൽ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കല്ലമ്പലം: വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ. പള്ളിക്കൽ മടവൂർ കൃഷ്ണൻകുന്ന് ഭാസ്‌കര വിലാസത്തിൽ സജിന്റെ ഭാര്യ പ്രജീന (29), തൃശൂർ അരിമ്പൂർ കരിവാംവളവ് വടക്കോട്ട് വീട്ടിൽ ശിബിൻ (31) എന്നിവരാണ് പൊലീസ് അറസ്റ്റിലായത്.
പ്രജീനയെ ഒരു മാസം മുമ്പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിവരവെയാണ് ഇരുവരും പിടിയിലായത്. ഒൻപതു വർഷം മുമ്പ് പ്രജീന തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവെ അതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സജിനുമായി പ്രണയത്തിലാകുകയും 2011 ൽ ഇവർ വിവാഹം കഴിച്ച് ഒന്നിച്ചു തമാസിക്കുകയുമായിരുന്നു. 2016 ൽ സജിൻ വിദേശത്ത് പോയതിനെ തുടർന്ന് തൃശൂരിൽ വച്ച് പണ്ട് പരിചയമുണ്ടായിരുന്ന ശിബിനുമായി അടുക്കുകയും ഇവർ ഒളിച്ചോടുകയുമായിരുന്നു. കാമുകനൊപ്പം പോകുമ്പോൾ പ്രജീനയുടെ എട്ടു വയസുള്ള കുട്ടിയെ 65 വയസുള്ള ഭർതൃമാതാവിനൊപ്പം ഉപേക്ഷിച്ചാണ് പോയത്. ശിബിന് മൂന്ന് വയസുള്ള മകനുണ്ട്. പള്ളിക്കൽ സി.ഐ അജി ബി. നാഥ് , എസ്.ഐ പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
