video
play-sharp-fill

പൃഥ്വിരാജ്, കമൽ, പാർവതി തുടങ്ങിയ താരങ്ങളുടെ സാമൂഹിക പ്രതിബന്ധത എവിടെപ്പോയി ? : ഹേമ കമ്മീഷന്റെ റിപ്പോർട്ടിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ

പൃഥ്വിരാജ്, കമൽ, പാർവതി തുടങ്ങിയ താരങ്ങളുടെ സാമൂഹിക പ്രതിബന്ധത എവിടെപ്പോയി ? : ഹേമ കമ്മീഷന്റെ റിപ്പോർട്ടിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകി ദിവസങ്ങളായിട്ടും സിനിമാമേഖലയിൽനിന്ന് പ്രതികരണമുണ്ടാകാത്തതിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭസുരേന്ദ്രൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയ താരപോരാളികൾ ഹേമ കമ്മീഷനിലെ റിപ്പാർട്ടിലെ വെളിപ്പടുത്തലുകൾ കണ്ടില്ലെന്ന് നടിക്കുകയാണോ?. പൃഥിരാജ്, കമൽ, പാർവതി തുടങ്ങിയവരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവർത്തകരുടെ കാര്യത്തിൽ കാണുന്നില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഇത്ര ഗുരുതരമായ വിഷയം കണ്മുന്നിൽ ഉണ്ടായിട്ടും അത് അവസാനിപ്പിക്കാൻ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ പോകുന്ന തുടർ നടപടികളേക്കുറിച്ച് സർക്കാരിനോടു ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കൽപ്പിക്കാത്ത ‘കാസ്റ്റിംഗ് കൗച്ചു’ കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവരാരും തയ്യാറായിട്ടില്ലെന്നും ശോഭസുരേന്ദ്രൻ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക പ്രതിബദ്ധത ആത്മാർത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കിൽ ഇവർ ഈ നിശ്ശബ്ദത തുടരില്ല. പക്ഷേ, അവരാരും ഒരക്ഷരം പോലും മിണ്ടിക്കാണുന്നില്ല എന്നുകരുതി കമ്മീഷൻ റിപ്പോർട്ട് കുഴിച്ചുമൂടാമെന്ന് സർക്കാർ കരുതരുതെന്നും അവർ കുറിച്ചു. റിപ്പോർട്ടിന്റെ പൂർണരൂപം ഉടൻ പുറത്തുവിടണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ സ്ത്രീസമൂഹം ചൂഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സഹജീവികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങേണ്ടി വരുമെന്നും ശോഭ സുരേന്ദ്രൻ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളേക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകി ദിവസങ്ങളായിട്ടും സിനിമ മേഖലയിൽ നിന്ന് പ്രതികരണമുണ്ടാകാത്തത് അമ്ബരപ്പിക്കുന്നു. ലൈംഗിക ചൂഷണം ഉൾപ്പെടെ അനുഭവിക്കേണ്ടി വരുന്നുവെന്ന് അഭിനേതാക്കളായ സ്ത്രീകൾ മൊഴി നൽകിയെന്നാണ് കമ്മീഷൻ റിപ്പോർട്ടിന്റെ പുറത്തു വന്ന ഭാഗങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരേ തെറ്റിദ്ധാരണ പരത്താൻ തെരുവിൽ റാലി നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത പൃഥിരാജ്, കമൽ, പാർവതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവർത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തിൽ വെളിപ്പെട്ടു കാണുന്നില്ല. ഇത്ര ഗുരുതരമായ വിഷയം കണ്മുന്നിൽ ഉണ്ടായിട്ടും അത് അവസാനിപ്പിക്കാൻ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ പോകുന്ന തുടർ നടപടികളേക്കുറിച്ച് സർക്കാരിനോടു ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കൽപ്പിക്കാത്ത ‘കാസ്റ്റിംഗ് കൗച്ചു’ കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവരാരും തയ്യാറായിട്ടില്ല.

സാമൂഹിക പ്രതിബദ്ധത ആത്മാർത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കിൽ ഇവർ ഈ നിശ്ശബ്ദത തുടരില്ല. പക്ഷേ, അവരാരും ഒരക്ഷരം പോലും മിണ്ടിക്കാണുന്നില്ല എന്നതുകൊണ്ട് കമ്മീഷൻ റിപ്പോർട്ട് കുഴിച്ചുമൂടാമെന്ന് സർക്കാർ കരുതരുത്. അതിന്റെ പൂർണരൂപം ഉടൻ പുറത്തുവിടണം.

തെളിവെടുപ്പിനിടെ സംസാരിക്കാൻ പലരും മടിച്ചെന്നും ഭയംകൊണ്ടാണ് അതെന്നും റിപ്പോർട്ടിലുണ്ട് എന്നും സിനിമാ വ്യവസായത്തിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട് എന്നും കണ്ടെത്തലുകൾ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. കമ്മീഷൻ മുന്നോട്ടു വച്ചിരിക്കുന്ന പരിഹാര നിർദേശങ്ങളും സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും അറിയാൻ പൊതുസമൂഹത്തിന് അവകാശമുണ്ട്. സ്ഥിരം പ്രക്ഷോഭകാരികളായ സിനിമക്കാരിൽ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്റെ കാരണവും റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവരുന്നതോടെ വ്യക്തമായേക്കും. ഇനിയും അത് പൂഴ്ത്തിവയ്ക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ സ്ത്രീസമൂഹം ചൂഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സഹജീവികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങേണ്ടി വരും.