കമൽ ഹാസൻ ഇനി ‘അമ്മ’യിൽ ; അംഗത്വം സ്വീകരിച്ച് സൂപ്പർതാരം
സ്വന്തം ലേഖകൻ
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ അംഗത്വം സ്വീകരിച്ച് കമൽഹാസൻ. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖാണ് കമൽഹാസന് മെമ്പർഷിപ്പ് നൽകിയത്. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.
‘അമ്മ’ കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.- ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമൽഹാസന്റെ ഇന്ത്യൻ 2വിന് അമ്മയുടെ പേരിൽ ആശംസകളും കുറിച്ചിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജും അൻസിബയും സിദ്ദിഖിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ 2 വിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് താരം കൊച്ചിയില്‍ എത്തിയപ്പോഴാണ് മെമ്പർഷിപ്പ് സമ്മാനിച്ചത്.