video
play-sharp-fill

കല്ലുപാലത്ത് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു;  രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം

കല്ലുപാലത്ത് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കല്ലുപാലത്ത് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് അപകടം. രണ്ട് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇന്ന് ഉച്ചയോടെയാണ് സംഭവം.

 

കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനം നടന്നു കൊണ്ടിരിക്കേ പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. തോടിന്റെ ഇടതുഭാഗത്തായി കൽതൂൺ നിർമ്മിക്കുന്നതിനിടെ സമീപത്തുളള മൺകൂന ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. ഇതിൽ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുടുങ്ങികിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.