video
play-sharp-fill

മണ്ണാർക്കാട് നഗരസഭയിൽ കശാപ്പുശാലകളും ഇറച്ചിക്കടകളും പ്രവൃത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ; ആരും അപേക്ഷിക്കാത്തിനാൽ;ആണ്  ലൈസൻസ് നൽകാത്തത് എന്ന്  നഗരസഭ സെക്രട്ടറിയുടെ മറുപടി

മണ്ണാർക്കാട് നഗരസഭയിൽ കശാപ്പുശാലകളും ഇറച്ചിക്കടകളും പ്രവൃത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ; ആരും അപേക്ഷിക്കാത്തിനാൽ;ആണ് ലൈസൻസ് നൽകാത്തത് എന്ന് നഗരസഭ സെക്രട്ടറിയുടെ മറുപടി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ കശാപ്പുശാലകളും ഇറച്ചിക്കടകളും പ്രവൃത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ. ആരും അപേക്ഷിക്കാത്തിനാൽ ലൈസൻസ് നൽകിയിട്ടില്ലെന്നാണ് നഗരസഭ സെക്രട്ടറിയുടെ മറുപടി. ലൈസൻസുള്ള കലാശപ്പുശാലയില്ല, ഇറച്ചി കടകൾക്ക് ലൈസൻസില്ല, വിൽക്കുന്ന ഇറച്ചി പരിശോധിക്കുന്നില്ല എന്ന് മാത്രമല്ല, നഗരസഭ വേണ്ട യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിട്ടുമില്ല.

മണ്ണാർക്കാട് നഗരസഭ പരിധിയിൽ ഇരുപതോളം ഇറച്ചിക്കടകളുണ്ട്. ഇവിടേക്ക് മൃഗങ്ങളെ അറുത്ത് കൊണ്ടുവരുന്ന സ്ഥലങ്ങൾ വേറെയും. ഇവയ്ക്കൊന്നും ലൈസൻസില്ല. കശാപ്പുശാല സ്ഥാപിക്കേണ്ട ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. സ്വകാര്യ വ്യക്തികളുടേത് ആണെങ്കിൽ എല്ലാ വർഷവും ലൈസൻസ് പുതുക്കണം. മണ്ണാർക്കാട് നഗരസഭാ പരിധിയിൽ രണ്ടുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസുള്ള കശാപ്പുശാലകളിൽ നിന്ന് അറുത്ത മൃഗത്തിന്റെ ഇറച്ചിയേ വിൽക്കാവൂ. മാംസം ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധിക്കുകയും വേണം. ഇതൊന്നും മണ്ണാർക്കാട്ടെ ഇറച്ചി വ്യാപാരത്തിന് ബാധകമല്ല. കശാപ്പുശാല സ്ഥാപിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട്, മണ്ണാർക്കാട് നഗരസഭാ ഭരണസമിതി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.