കലോത്സവ വേദിയിൽ പൊട്ടിത്തെറി; ജില്ലാ കലോത്സവത്തിലെ ജഡ്ജ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എത്തിയതിനെച്ചൊല്ലി പോര് രൂക്ഷം; വിധി കർത്താവിനെ മാറ്റി;കോൽക്കളി മത്സരത്തിനിടയിൽ മാറ്റിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്; മത്സരം നിർത്തി വെച്ചു.
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ എത്തിയ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി തർക്കം മൂത്തു. ഒടുവിൽ വിധികർത്താവിനെ
മാറ്റി പ്രശ്നം പരിഹരിച്ചു.
തിരുവനന്തപുരത്തെ ജില്ലാ കലോത്സവത്തിലും ഇതേ വിധികർത്താവായിരുന്നു വിധി നിർണയത്തിന് എത്തിയത്. മത്സരാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് അദ്ദേഹത്തെ മാറ്റിയത്.
അതേ സമയം കോൽക്കളി മത്സരത്തിനിടയിൽ മാറ്റിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക് പറ്റി.വിദ്യാർഴികളുടെയും രക്ഷകർത്താക്കളുടെയും പ്രതിഷേധത്തെ തുടർന്നു ഹൈസ്കൂൾ വിഭാഗം മത്സരം നിറുത്തി വെച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമായി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്.
അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ വിമർശനത്തിന്റേയും നവീകരണത്തിന്റേയും ചാലു കീറാനായി വിദ്യാർഥികൾ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക ഉൽസവം.
വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം. പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.