video
play-sharp-fill

കള്ളുകുടി വ്യാപകമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ തെങ്ങ് കള്ള് ഉത്പാദനത്തിന് നൽകും: റിസോർട്ടിലും മാളിലും കള്ള് വിൽപ്പന കേന്ദ്രങ്ങൾ തുറക്കാനും പദ്ധതി: കേരളത്തിൽ കള്ള് ഒഴുക്കാൻ ടോഡി ബോർഡ് തയാറാക്കിയ പദ്ധതി സർക്കാരിന് സമർപ്പിച്ചു.

കള്ളുകുടി വ്യാപകമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ തെങ്ങ് കള്ള് ഉത്പാദനത്തിന് നൽകും: റിസോർട്ടിലും മാളിലും കള്ള് വിൽപ്പന കേന്ദ്രങ്ങൾ തുറക്കാനും പദ്ധതി: കേരളത്തിൽ കള്ള് ഒഴുക്കാൻ ടോഡി ബോർഡ് തയാറാക്കിയ പദ്ധതി സർക്കാരിന് സമർപ്പിച്ചു.

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ കള്ളിന്റെ ഉല്‍പാദനം വർധിപ്പിക്കാൻ നീക്കം.
ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകള്‍ കൂടി കള്ളുചെത്തിനു കൈമാറാനാണ് ആലോചന.

പുതിയ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകള്‍ കള്ളുചെത്തിനു കൈമാറാനാണ് പദ്ധതി. പദ്ധതിക്കായുള്ള ശുപാർഉള്‍പ്പെട്ട റിപ്പോർട്ട് എക്സൈസ് കമ്മിഷണറും നികുതി, ധന സെക്രട്ടറിമാരും അംഗങ്ങളായ ടോഡി ബോർഡ് സർക്കാരിനു നല്‍കിയിരിക്കുകയാണിപ്പോള്‍. ‘കേരള ടോഡി’ എന്ന ബ്രാൻഡില്‍ വില്‍പന നടത്താനാണ് തീരുമാനം.

തോട്ടങ്ങളില്‍ കള്ളുചെത്തു പ്രോത്സാഹിപ്പിക്കണമെന്ന മുൻ മദ്യനയത്തിലെ നിർദേശം നിലനില്‍ക്കുന്നതിനാല്‍ ഈ നിയമത്തന് തടസ്സമുണ്ടാവാനിടയില്ല. ഇതുവഴി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വരുമാനവും ലഭിക്കുമെന്നത് നേട്ടമായി സർക്കാർ കാണുന്നു. ഇതിനാവശ്യമായ തൊഴിലാളികളെ ടോഡി ബോർഡ് നിയോഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ആറളം ഫാമിലെ തെങ്ങിൻതോട്ടത്തില്‍ കുറച്ചുഭാഗം ചെത്തിനു നല്‍കിയിരിക്കുകയാണ്. ചില പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ചില തുരുത്തുകളിലും കള്ളുല്‍പാദനമുണ്ട്. ഈ രീതി വ്യാപകമാക്കാനാണു നീക്കം. ഈ സാഹചര്യത്തില്‍, പൊതുമേഖലയില്‍ ലഭ്യമായ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷകസംഘടനകളുടെ സഹായം തേടി.

ഇതോടെ, തെങ്ങിൻകള്ള് കുപ്പിയിലടച്ചു വില്‍ക്കാൻ അനുവദിക്കണമെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. ഈ നിർദേശം സർക്കാരിന്റെ പരിഗണനയിലുള്ള മദ്യനയത്തില്‍ നേരത്തെയുണ്ട്. ജൈവരീതിയില്‍ ആറ് മാസം വരെ കേടുകൂടാതെയിരിക്കുന്ന സാങ്കേതികവിദ്യയുമായി ചില സംരംഭകർ ബോർഡിനെ സമീപിച്ച സാഹചര്യത്തില്‍ പദ്ധതി എളുപ്പമാണെന്നാണ് സർക്കാറിന്റെ ചിന്ത.

തുടക്കത്തില്‍ ഷാപ്പുകളിലും ഉല്‍പാദനം വർധിച്ചാല്‍ റിസോർട്ട്, മാള്‍ എന്നിവിടങ്ങളിലും കള്ള് വിതരണം ചെയ്യാമെന്നാണ് കണക്ക് കൂട്ടല്‍. പുതിയ നീക്കം നടപ്പിലാക്കാൻ കഴിഞ്ഞാല്‍ ഡ്രൈഡേയില്‍ കള്ള് തോട്ടത്തില്‍ ഒഴുക്കിക്കളയുന്നതും ഒഴിവാക്കാൻ കഴിയും. നിലവില്‍ കള്ള് കുപ്പിയിലടച്ചു വില്‍ക്കാൻ നിയമ ഭേദഗതി വേണ്ടിവരും. പുതിയ മദ്യനയത്തിന്റെ കരടിലും നിർദേശമുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടല്‍.