video
play-sharp-fill
കല്ലട ട്രാവൽസിന്റെ അതിക്രമം വീണ്ടും, ഇരുപത്തി മൂന്നുകാരിയായ യുവതിയെ പെരുവഴിയിലാക്കി

കല്ലട ട്രാവൽസിന്റെ അതിക്രമം വീണ്ടും, ഇരുപത്തി മൂന്നുകാരിയായ യുവതിയെ പെരുവഴിയിലാക്കി

സ്വന്തംലേഖിക

 

ബംഗളൂരു: യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ കല്ലട ട്രാൽസിനെതിരെ വീണ്ടും പരാതി. 23 കാരിയായ മലയാളി യുവതിയെ പെരുവഴിയിലാക്കിയെന്നാണ് ഇത്തവണ കല്ലട ട്രാവൽസിനെതിരെയുള്ള ആരോപണം.രാത്രി ഭക്ഷണത്തിനായി ബസ് നിറുത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം.ഞായറാഴ്ച രാത്രിയാണ് സംഭവം.തിരുവനന്തപുരത്ത് നിന്ന് നിന്ന് ബംഗളൂരുവിലേയ്ക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായ 23കാരിയായ സ്റ്റെല്ല .എച്ച് ആർ പ്രഫഷണലായ സ്റ്റെല്ല ബംഗലൂരിലാണ് ജോലി ചെയ്യുന്നത്.ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു.തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നാണ് ഞായറാഴ്ച വൈകീട്ട് 6.45 ന് ബസ് കയറിയതെന്ന് യുവതി പറയുന്നു. രാത്രി 10.30ന് ബസ് അത്താഴം കഴിക്കുന്നതിനായി തിരുനെൽവേലിയിൽ ബസ് നിറുത്തി.എന്നാൽ, ബസ് നിറുത്തി പത്തോ പതിനഞ്ചോ മിനിറ്റുകൾക്കകം വീണ്ടും സ്റ്റാർട്ട് ചെയ്തു. അപ്പോൾതാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ബസ് സ്റ്റാർട്ട് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.ബസ് സ്റ്റാർട്ട് ചെയ്തതായി കണ്ടതും ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് ബസിൽ കയറാൻശ്രമം നടത്തി. ബസിനരികിലേക്ക് ഓടിയതായി യുവതി പറയുന്നു. ഇത് കണ്ട് ചുറ്റിലുമുള്ളവർ ശബ്ദമുണ്ടാക്കുകയും കാറുകളിലുള്ളവർ ഹോൺ അടിക്കാനും തുടങ്ങി. ഇതൊന്നും കേൾക്കാതെ ബസ് മുന്നോട്ട് പോകുകയായിരുന്നു. ചിലർ തനിക്ക് ലിഫ്റ്റ് നൽകാൻ മുന്നോട്ട് വന്നു. ഒടുവിൽ, മറ്റൊരു വാഹനം ബസിന് കുറുകെ നിറുത്തിയാണ് യുവതിക്ക് തുടർയാത്രക്കുള്ള സൗകര്യം ഒരുക്കിയത്. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാൻ ജീവനക്കാർ തയ്യാറായില്ല. ഏകദേശം അഞ്ച് മിനിറ്റോളം ഓടിയാണ് പെൺകുട്ടി ബസിൽ എത്തിയതെന്നും പറയുന്നു.പിന്നിലേക്ക് മടങ്ങി വരാൻ ബസ് ഡ്രൈവർ തയ്യാറായില്ലെന്നും സംഭവിച്ച കാര്യത്തിൽ ഒരിക്കൽ പോലും ജീവനക്കാർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഒരു പെൺകുട്ടിയെ രാത്രി തനിച്ചാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തന്നോട് അവർ ക്ഷോഭിച്ച് സംസാരിച്ചതായി യുവതി പറയുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആരോട് നിങ്ങൾ സംസാരിക്കുന്നതെന്ന് ഓർമയുണ്ടോ? ഇത് കല്ലട ട്രാവൽസാണ്, ആരാണ് കല്ലട എന്നറിയുമോ? തുടങ്ങിയ ചോദ്യങ്ങൾ തന്നോട് തിരിച്ച് ചോദിച്ചതായും യുവതി പറയുന്നു.ബസ് യാത്രക്കിടെ യാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ കല്ലടയിലെ ജീവനക്കാർ അടക്കം ഇപ്പോഴും കുറ്റാരോപിതരാണ്. അതിനിടയിലാണ് പുതിയ ആരോപണം.