കല്ലട ബസിലെ ഡ്രൈവറിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി: ഗർഭിണിയായ യുവതി ബസിലുണ്ടെന്ന് പറഞ്ഞിട്ടും ഡ്രൈവർ വേഗത കുറയ്ക്കാൻ തയാറില്ല
സ്വന്തം ലേഖകൻ
കൊച്ചി: ‘കല്ലട’ ബസിലെ ഡ്രൈവറിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി. കഴിഞ്ഞ ദിവസമാണ് കല്ലട ബസ് അപകടത്തിപ്പെട്ടത്. അമിത വേഗത്തിലാണ് ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ അതൊന്നും ഡ്രൈവർ അത് മാനിക്കാൻ തയാറായില്ല.
അമൃത മേനോൻ എന്ന യുവതിയാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കല്ലട എന്ന ബസ് രാത്രി 9:30യ്ക്കാണ് ബാംഗ്ലൂരിൽ നിന്നും എടുക്കുന്നത്. 9:30യ്ക്ക് ഞങ്ങളെല്ലാം ബസിൽ കയറി കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ ഇയാൾ ഓവർസ്പീഡിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങ്ങൾ കിടന്നത്. ഫാമിലിയും പ്രെഗ്‌നന്റ് ആയിട്ടുള്ള ലേഡിയും ബസിൽ ഉണ്ടെന്ന് രണ്ടു മൂന്ന് പേർ പോയി പറയുന്നുണ്ടായിരുന്നു. നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിത് എന്നായിരുന്നു അയാളുടെ മറുപടി. അതിനുശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ഈ ആക്‌സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലയില്ലെന്ന് യുവതി പറയുന്നു.